ചരിത്രനേട്ടത്തിന്റെ വലയിലേക്ക് ഗോളടിക്കാന്‍ മെസി

ഞായര്‍, 31 മാര്‍ച്ച് 2013 (17:13 IST)
PRO
PRO
ബാഴ്സലോണയുടെ അര്‍ജന്‍്റൈന്‍ താരം ലയണല്‍ മെസിക്ക് മികവിന്‍െറ പുതിയൊരു റെക്കോഡുകൂടി. വലകുലുക്കാന്‍ ബൂട്ടുകെട്ടുന്ന ലയണല്‍ മെസ്സി ശനിയാഴ്ച സെല്‍റ്റാ വിഗോക്കെതിരെ കളത്തിലെത്തുന്നത് മറ്റൊരു ചരിത്രനേട്ടത്തില്‍ കണ്ണുനട്ട്. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ എല്ലാ ടീമുകള്‍ക്കെതിരെയും ഗോള്‍നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡാണ് സെല്‍റ്റാവിഗോക്കെതിരായ മത്സരത്തിലൂടെ മെസി സ്വന്തമാക്കിയത്.

മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മെസിയുടെ നേട്ടം ബാഴ്സക്ക് മറ്റൊരു പൊന്‍തൂവലായി. തുടര്‍ച്ചയായ 18 മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡ് തൊട്ടുമുമ്പത്തെ മത്സരത്തലൂടെ മെസ്സിയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ലീഗില്‍ 43 ഗോളുകള്‍ നേടിയ മെസി തന്നെയാണ് ടോപ് സ്കോററും.

കഴിഞ്ഞ സീസണില്‍ മൊത്തം 73 ഗോള്‍ നേടിയ മെസി ഈ സീസണില്‍ ഇതുവരെ 56 ഗോളുകള്‍ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക