ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗ്രഹാം ഫോര്‍ഡിനെ നിയമിച്ചു. ഓസ്ട്രേലിയന്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പര മുതലാണ് ഗ്രഹാം ചുമതലയേല്‍ക്കുക. ഗ്രഹാം 1999- 2001 കാലയളവില്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജിയോഫ് മാര്‍ഷിന് പകരക്കാരനായാണ് ഗ്രഹാം ശ്രീലങ്കന്‍ പരിശീലകനായി എത്തുന്നത്. മാര്‍ഷ് പരിശീലകനായി പങ്കെടുത്ത അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തിലും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റില്‍ മാത്രമാണ് ശ്രീലങ്ക ജയിച്ചത്. ഒമ്പത് ഏകദിന മത്സരങ്ങളില്‍ പങ്കെടുത്തതില്‍ ഏഴെണ്ണത്തിലും പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് മാര്‍ഷിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ പുറത്താക്കിയത്.
മോശം ഫോമിനെ തുടര്‍ന്ന് ശ്രീലങ്കയുടെ നായക സ്ഥാനം ദില്‍ഷന്‍ രാജിവച്ചിരുന്നു. മഹേല ജയവര്‍ധനയെ പുതിയ നായകനായി തെരഞ്ഞെടുത്തിട്ടുണ്ട്.