ദക്ഷിണേന്ത്യയില്‍ ട്വന്‍റി20 ക്രിക്കറ്റ് ജ്വരം പടര്‍ത്താന്‍ തമിഴ് സൂപ്പര്‍ താരം വിജയും തെന്നിന്ത്യന്‍ ഗ്ലാമര്‍ ഗേള്‍ നയന്‍ താരയുടെയും സന്നിദ്ധ്യം. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആരാധകരെ സൃഷ്ടിക്കാനാണ് ഇളയ ദളപതിയും സ്വപ്‌നറാണി നയനും എത്തുന്നത്. ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും.
ഇരുവരും ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ സമ്മതിച്ചിരിക്കുകയുമാണ്. ചലച്ചിത്ര താരങ്ങളിലൂടെ താരമൂല്യം ടീമിനു നല്‍കുക എന്ന ഉദ്ദേശത്തിലാണ് വിജയ് യേയും നയനേയും ബ്രാന്‍ഡ് അംബാസഡര്‍മാരാക്കിയതിലൂടെ ലക്‍ഷ്യമിട്ടിരിക്കുന്നത്. ചെന്നൈ ടീമിന്‍റെ കളിയില്‍ കളത്തിനു പുറത്ത് ഇരുവരുടേയും സാന്നിദ്ധ്യം ഉണ്ടാകും.
ബോളീവുഡിന്‍റെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയുടെയും പ്രീതി സിന്‍റ മൊഹാലിയുടേയും ഉടമകളായതിനാല്‍ ഈ ടീമുകള്‍ക്ക് ലഭിക്കുന്ന താരമൂല്യം തന്നെ ചെന്നൈയ്‌ക്കും നേടാനായിട്ടാണ് ഈ നീക്കം. ടീമിന്‍റെ പരസ്യത്തില്‍ എത്തുന്നതിലൂടെ നായകന്‍ ധോനിക്ക് ലഭിക്കുന്ന പ്രതിഫലം തന്നെ വിജയ്‌ക്കും ലഭിക്കും.
തമിഴ് സൂപ്പര്‍ താരത്തിനു പുറകേ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിഷ്ണമാചാരി ശ്രീകാന്തും ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ്. വിജയ്‌യുടേയും ശ്രീകാന്തിന്‍റെയും സാന്നിദ്ധ്യം തന്നെ ടീമിനു കൂടുതല്‍ യുവാക്കള്‍ ആരാധകരാകാന്‍ തുണയ്‌ക്കുമെന്ന് ഇന്ത്യാ സിമന്‍റ്സിന്‍റെ എക്സിക്യുട്ടീവ് പ്രസിഡന്‍ഡ് ടി എസ് രഘുപതി പറഞ്ഞു.
ചെന്നൈ ടീമിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും തന്‍റെ മകന്‍റെ ക്രിക്കറ്റ് കമ്പമാണ് ക്രിക്കറ്റിലേക്ക് തന്നെ അടുപ്പിച്ചതെന്ന് വിജയ്‌യും വ്യക്തമാക്കി. സമീപ കാലത്ത് ഇന്ത്യ നേടിയ വിജയങ്ങള്‍ തന്നെയാണ് ചെന്നൈ ടീമുമായി സഹകരിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ കാരണമായതെന്നും വിജയ് പറഞ്ഞു.