കോഹ്‌ലിത്തിളക്കത്തില്‍ ടീം ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം

ഞായര്‍, 22 ജൂലൈ 2012 (10:07 IST)
PRO
PRO
ശ്രീലങ്കയ്ക്കെതിരായുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തില്‍ ടീം ഇന്ത്യക്ക് 21 റണ്‍സിന്റെ ജയം. ആറ് വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം ഇന്ത്യ നേടിയ 314 റണ്‍സ് മറികടക്കാനെത്തിയ ലങ്കന്‍ പോരാളികള്‍ക്ക് 293 റണ്‍സ് നേടി വിജയം ഇന്ത്യയ്ക്ക് വിട്ടു നല്‍കേണ്ടി വന്നു.

വിരാട് കോഹ്‌ലിയുടെയും സെവാഗിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ടീം ഇന്ത്യ മികച്ച സ്കോറിലെത്തിയത്. വിരാട് കോഹ്‌ലി 113 പന്തുകളില്‍ നിന്ന് ഒമ്പത് ബൌണ്ടറികളുള്‍പ്പടെ 106 റണ്‍സ് എടുത്തു. സെവാഗ് 97 പന്തുകളില്‍ നിന്ന് 10 ബൌണ്ടറികള്‍ ഉള്‍പ്പടെ 96 റണ്‍സ് എടുത്തു. സുരേഷ് റെയ്ന 50 റണ്‍സ് എടുത്തു. ധോണി 35 റണ്‍സ് എടുത്തു.

ശ്രീലങ്കന്‍ ടീമില്‍ കുമാര്‍ സംഗകാരെ 133 റണ്‍ നേടി. എട്ടാമനായിറങ്ങിയ തിസ്‌ര പെരേരക്ക് (44)​ മാത്രമാണ് സങ്കക്കാരയ്ക്ക് പിന്തുണ നല്‍കാനായത്.

വെബ്ദുനിയ വായിക്കുക