ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തേ തുടര്‍ന്നുള്ള വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ കുട്ടിക്രിക്കറ്റില്‍ ജയം തേടി ടീം ഇന്ത്യ നാളെയിറങ്ങും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ട് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് നാളെ സിഡ്നിയിലാണ് നടക്കുക.
ടെസ്‌റ്റ് ടീമിലുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്‌മണ്‍, പ്രഗ്യാന്‍ ഓജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നിവര്‍ ട്വന്റി20 ടീമില്‍ ഉണാകില്ല. സുരേഷ് റെയ്‌ന, പാര്‍ഥിവ് പട്ടേല്‍, മനോജ് തിവാരി, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, രാഹുല്‍ ശര്‍മ, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം ട്വന്റി 20-യില്‍ ആവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ താരം റെയ്‌ന പറയുന്നു. യുവാക്കള്‍ നിറഞ്ഞ ട്വന്റി 20 ടീം മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന് റെയ്‌ന പറഞ്ഞു.