ഐ സി സി റാങ്കിംഗ്: റെയ്ന ആദ്യ പത്തില്‍

ചൊവ്വ, 29 ജനുവരി 2013 (12:50 IST)
PRO
ഐ സി സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സുരേഷ് റെയ്‌ന പത്താം സ്ഥാനത്തെത്തി. ആദ്യമായാണ് റെയ്‌ന ആദ്യ പത്തിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് റെയ്‌നയെ പത്താം റാങ്കിലെത്തിച്ചത്.

15 സ്ഥാനം കടന്നാണ് റെയ്‌ന പത്തമാനായത്. ഇംഗ്ലണ്ടിനെതിരെ അഞ്ചു കളികളില്‍ നിന്ന് 277 റണ്‍സെടുത്ത റെയ്‌നയായിരുന്നു മാന്‍ ഒഫ് ദ സീരീസ്. രോഹിത് ശര്‍മ അന്‍പത്തിനാലാം സ്ഥാനത്തെത്തി.

വിരാട് കോഹ്ലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ധോണി നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും എ ബി ഡിവിലിയേഴ്‌സും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിറുത്തി.

വെബ്ദുനിയ വായിക്കുക