ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്ന ആറാഴ്‌ച കാലയളവില്‍ മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തരുതെന്ന് ഐസിസിയോട് ഷെയ്ന്‍ വോണ്‍ അഭ്യര്‍ത്ഥിച്ചു.’ എല്ലാ ക്രിക്കറ്റ് താരങ്ങളും സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുവാന്‍ ആഗ്രഹിക്കുന്നു.
അതു കൊണ്ട് ഐപിഎല്‍ നടക്കുന്ന വേളയില്‍ മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തരുത്. കഴിയുന്നത്ര അന്താരാഷ്‌ട്ര താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുവാന്‍ അവസരം നല്‍കണം.
ഐപിഎല്‍ നടത്തുവാനുള്ള തീരുമാനം മഹത്തരമാണ്. ട്വന്‍റി-20 ക്രിക്കറ്റ് മികച്ച അനുഭവം നല്‍കുന്നു. ഐപിഎല്ലില്‍ സംഘടിപ്പിച്ച ബിസിസിഐയെ ഞാന്‍ അഭിനന്ദിക്കുന്നു.
ജെയ്പ്പൂര്‍ ടീമിനെ പ്രതിനിധീകരിക്കുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം കളിച്ച പരിചയം ജെയ്പ്പൂര്‍ ടീമിന്‍റെ വിജയത്തിനായി ഉപയോഗിക്കും.
ടീമിന്‍റെ നായകസ്ഥാനം എനിക്ക് വെല്ലുവിളിയാണ് നല്‍കുന്നത്. ഇന്ത്യയിലെ യുവതാരങ്ങളുടെ ഒപ്പം കളിക്കുവാനുള്ള അവസരത്തെ ഞാന്‍ ഭാഗ്യമായി കരുതുന്നു‘; വോണ്‍ പറഞ്ഞു. ജെയ്‌പ്പൂര്‍ ടീം 450,000 ഡോളര്‍ നല്‍കിയാണ് വോണിനെ സ്വന്തമാക്കിയത ്.