ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ടീം മൂന്നാം സ്‌ഥാനത്ത്

Webdunia
വെള്ളി, 8 ഫെബ്രുവരി 2013 (10:07 IST)
PRO
ഐസിസിയുടെ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ ടീം മൂന്നാം സ്‌ഥാനത്ത്‌. ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ വിരാട്‌ കോഹ്‌ലി ആറാം സ്‌ഥാനം നിലനിര്‍ത്തുകയും ചെയ്‌തു. 119 പോയിന്റുകളുമായാണ്‌ ടീം ഇന്ത്യ മൂന്നാം സ്‌ഥാനം സ്വന്തമാക്കിയത്‌. ശ്രീലങ്കയും വെസ്‌റ്റിന്‍ഡീസുമാണ്‌ പട്ടികയില്‍ ഒന്നും രണ്ടും സ്‌ഥാനങ്ങളിലെത്തിയത്‌.

131 പോയിന്റുള്ള ശ്രീലങ്കയ്‌ക്കു പിന്നില്‍ രണ്ടാം സ്‌ഥാനത്തുള്ള വെസ്‌റ്റിന്‍ഡീസ്‌ ലങ്കയേക്കാള്‍ ഒന്‍പതു പോയിന്റ്‌ പിന്നിലാണ്‌. കോഹ്‌ലിക്കുപുറമേ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ സുരേഷ്‌ റെയ്‌ന മാത്രമാണ്‌.

719 പോയിന്റുമായി റെയ്‌ന ഒന്‍പതാം സ്‌ഥാനത്താണ്‌. പതിമൂന്നാം സ്‌ഥാനത്തുള്ള യുവ്‌രാജ്‌ സിംഗും പതിനേഴാം സ്‌ഥാനത്തുള്ള ഓപ്പണര്‍ ഗൗതം ഗംഭീറുമാണ്‌ ആദ്യ ഇരുപതില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍.

ന്യൂസിലാന്‍ഡിന്റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രണ്ടന്‍ മക്കല്ലമാണ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ മുന്നിലെത്തിയത്‌. 794 പോയിന്റ്‌ സ്വന്തമാക്കിയ മക്കല്ലത്തിനു പിന്നില്‍ വെസ്‌റ്റിന്‍ഡീസിന്റെ ബാറ്റ്‌സ്‌മാന്‍ ക്രിസ്‌ ഗെയിലാണെത്തിയത്‌.

ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ താരം രവിചന്ദര്‍ അശ്വിനാണ്(16മത്). പാക്കിസ്ഥാന്‍ താരം സയീദ് അജ്മലാണ് ഒന്നാംസ്ഥാനത്തുളളത്.