ഐപിഎല്ലില്‍ വിജയാഹ്ലാദങ്ങള്‍ക്കൊപ്പം ചുവടുകള്‍ വെയ്ക്കാന്‍ ഇനി മുതല്‍ ചിയര്‍ ഗേള്‍സ് ഉണ്ടാവില്ല!. ഏഴാം സീസണില്‍ ചിയര്‍ ഗേള്‍സ് ഉണ്ടാവില്ലെന്ന് അറിയിച്ചത് ബിസിസിഐ വൈസ്പ്രസിഡണ്ട് രവി സാവന്താണ്.
നാസിക്കില്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റര്‍യൂണിവേഴ്സിറ്റി 20-20 ടൂര്‍ണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഐപിഎല്ലില്‍ സ്പോട്ട് ഫിക്സിംഗ് പോലുള്ള സംഭവങ്ങള്‍ തടയുന്നതിനായി മുന്‍ ബിസിസിഐ മേധാവി ജഗ്മോഹൻ ഡാല്‍മിയ ഉള്‍പ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ പരിഗണിച്ചു വരികയാണെന്നും സാവന്ത് അറിയിച്ചു.
അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഐപിഎല്ലിന്റെ ഏഴാം സീസണ്‍ തുടങ്ങുന്നത്.