ഉത്തരാഖണ്ഡിലെ ജവാന്‍‌മാര്‍ക്ക് തന്റെ സല്യൂട്ടെന്ന് സച്ചിന്‍

വ്യാഴം, 27 ജൂണ്‍ 2013 (17:31 IST)
PRO
ഉത്തരാഖണ്ഡില്‍ കൈയ്യും മൈയ്യും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജവാന്‍‌മാര്‍ക്ക് തന്റെ സല്യൂട്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

നമ്മുടെ സൈന്യം തീര്‍ഥാടകരെ രക്ഷപ്പെടുത്താനായി നിസ്വാര്‍ഥസേവനമാണ് നടത്തുന്നതെന്നും വളരെ ദുര്‍ഘടമായ സാഹചര്യങ്ങള്‍ക്കിടയിലും പരിശ്രമിക്കുന്ന ഈ സൈനികരെയാണ് വിലമതിക്കപ്പെടേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.

ഈ സൈനികരാണ് യഥാര്‍ഥ ഹീറോകളെന്നും സച്ചിന്‍ പറയുന്നു. പ്രളയദുരന്തത്തില്‍ എല്ലം നഷ്ടപ്പെട്ടവര്‍ക്ക് അതിജീവിക്കാനുള്ള ധൈര്യം ദൈവം തരട്ടെയെന്നാണ് തന്റെ പ്രാര്‍ഥനയെന്നും സച്ചിന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക