മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരവും പാകിസ്താന് തെഹ്റീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി സ്ഥാപക നേതാവുമായ ഇമ്രാന് ഖാനെ വിമാനത്തില്‍ നിന്ന് വിളിച്ചിറക്കി യു എസില്‍ ചോദ്യം ചെയ്തു.
ടൊറോന്റോ പിയേഴ്സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പോകുന്നതിനായി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയ ഇമ്രാനെയാണ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. പാകിസ്താനില്‍ യു എസ് സേന നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ വിമര്‍ശിച്ച ഇമ്രാന് ഖാന്റെ നടപടിയാണ് ചോദ്യം ചെയ്യലിന് കാരണമെന്ന് കരുതുന്നു.