ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ ടെണ് റൗണ്ടിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
മിര്‍പൂരിലെ ബംഗ്ലാ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. അതേ സമയം അതേസമയം ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വി പാകിസ്ഥാന് ഭയം പകരുന്നു.
മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. ഏപ്രില്‍ ആറിനാണ് ഫൈനല്‍ മത്സരം നടക്കുക.