ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യകളിയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 135 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 290 റണ്‍സെടുത്തു. ഇന്ത്യ 35.4 ഓവറില്‍ 154 റണ്‍സിനു പുറത്തായി. സോട്‌സോബിയാണ് മാന്‍ ഓഫ് ദ മാച്ച്.
സോട്‌സോബിലിന്റെയും (4) ഡെയ്ല്‍സ്റ്റെയ്‌ന്റെയും(2) മോണിമേര്‍ക്കലിന്റെയും(2) തകര്‍പ്പന്‍ ബൌളിംഗാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ്തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത് എബ്രഹാം ഡിവില്ലിയേഴ്‌സും(76) ജീന്‍ പോള്‍ ഡുമിനിയും(73) ചേര്‍ന്നാണ്. നാലാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 റണ്‍സാണെടുത്തത്. ഓപ്പണര്‍ ഹാഷിം അംല(50)യും മികച്ച പ്രകടനം നടത്തി. അവസാന 15 ഓവറില്‍ ആറുവിക്കറ്റ് വീഴ്ത്തിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കുള്ള ആതിഥേയരുടെ കുതിപ്പ് തടഞ്ഞു.
ഇന്ത്യന്‍ നിരയില്‍ വിരാട്‌കോലി മാത്രമാണ് (54) പിടിച്ചു നിന്നത്. സച്ചിന്‍ (7) രോഹിത്ശര്‍മ( 11), യുവരാജ് (2), ധോനി( 25) റെയ്‌ന ( 32) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സംഭാവന.