‘ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന്റെ ആലസ്യത്തിലാണ്. അതൊരിക്കലും പ്രകടനത്തെ ബാധിക്കില്ല. ഈ ടീം എല്ലാ അര്‍ഥത്തിലും സന്തുലിതമാണ്. കിരീടവുമായിത്തന്നെയാവും ഞങ്ങളുടെ മടക്കം‘- ധോണി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടവും ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സര ത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേയാണിറങ്ങുക. രാത്രി എട്ടു മുതലാണ് മത്സരം. മൂന്ന് ഐസിസി കിരീടങ്ങളും നേടിയെന്ന റിക്കാര്‍ഡുമായാണ് ധോണി ത്രിരാഷ്ട്ര പരമ്പരയ്ക്ക് എത്തിയിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലൂടെ തങ്ങളുടെ ശക്തി തെളിയിച്ച ടീം ഇന്ത്യ ജയത്തോടെ പരമ്പര തുടങ്ങാനാണ് ഇന്നിറങ്ങുക. ഞങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന്റെ ആലസ്യത്തിലാണ്. അതൊരിക്കലും പ്രകടനത്തെ ബാധിക്കില്ല. ഈ ടീം എല്ലാ അര്‍ഥത്തിലും സന്തുലിതമാണ്. കിരീടവുമായിത്തന്നെയാവും ഞങ്ങളുടെ മടക്കം- ധോണി പറഞ്ഞു. ചാമ്പ്യന്‍ ട്രോഫി കിരീടം നേടിയ 15 അംഗ ടീമില്‍ ഒരു മാറ്റവും ഇന്ത്യ വരുത്തിയിട്ടില്ല.