ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം

Webdunia
ബുധന്‍, 23 ജൂണ്‍ 2010 (12:15 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യജയം ഇംഗ്ലണ്ടിന്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

ഷെയ്ന്‍ വാട്സണ്‍(32), പെയ്ന്‍(26), റിക്കി പോണ്ടിംഗ്(21), മൈക്കല്‍ ക്ലാര്‍ക്ക്(87), ഹോപ്സ്(34) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ മാന്യമായ സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്സണ്‍, ബ്രോഡ്, റൈറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

85 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത മോര്‍ഗന്റെ മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ട് വിജയം ഉറപ്പാക്കിയത്. സ്ട്രോസ്(10) പെട്ടെന്ന് പുറത്തായെങ്കിലും കൈസ്‌വെറ്റര്‍(38), പീറ്റേഴ്സണ്‍(29), റൈറ്റ്(36) എന്നിവരുടെ മികവില്‍ വിജയം നേടുകയായിരുന്നു. ഓസീസിന് വേണ്ടി ഹാരിസ് മൂന്നും വാട്സണ്‍ രണ്ടും വിക്കറ്റ് നേടി.