അണ്ടര്‍ 23 എമര്‍ജിങ് ടീംസ് കിരീടം ഇന്ത്യയ്ക്ക്

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (08:40 IST)
PTI
PTI
അണ്ടര്‍ 23 എമര്‍ജിങ് ടീംസ് കിരീടം ഇന്ത്യയ്ക്ക്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അണ്ടര്‍ 23 എമര്‍ജിങ് ടീംസ് കപ്പ് ഫൈനലില്‍ ഇന്ത്യ ടീം, പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 98 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം നേടി. 93 റണ്‍സുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലാണ് ഇന്ത്യന്‍ വിജയം ഏകപക്ഷീയമാക്കിയത്.

ലോകേഷിന് പിന്തുണയുമായി മന്‍പ്രീത് ജുനേജ പുറത്താകാതെ 51 റണ്‍സ് നേടി. മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് നേടി. സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്.

വെബ്ദുനിയ വായിക്കുക