അഞ്ചാം ഏകദിനവും മഴപ്പേടിയില്‍

ശനി, 26 ഒക്‌ടോബര്‍ 2013 (11:45 IST)
PRO
ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനു മഴ ഭീഷണി. നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കട്ടക്കിലെ ബരാബതി സ്റ്റേഡിയം കുതിര്‍ന്നു കിടക്കുന്നു. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

നാലാം ഏകദിനം മഴ കൊണ്ടുപോയതോടെ ശേഷിക്കുന്ന കളികള്‍ എല്ലാം ജയിച്ചാലേ പരമ്പര പിടിക്കാന്‍ പറ്റൂ എന്ന സ്ഥിതിയിലാണ് ഇന്ത്യ. പരമ്പരയില്‍ ഇതുവരെ ഒരു കളി മാത്രമാണ് ഇന്ത്യ ജയിച്ചത്.

ഒന്നും മൂന്നും ഏകദിനങ്ങള്‍ ജയിച്ച് പരമ്പരയില്‍ നില്‍ക്കുകയാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ഇഷാന്ത് ശര്‍മയെ പുറത്തിരുത്തി പകരം വന്ന ഷമിയാണ് ഇന്ത്യന്‍ ബൗളിംഗില്‍ മികച്ചു നില്‍ക്കുന്നത്.

നാലാം ഏകദിനത്തില്‍ ഷമിയുടെ മികവില്‍ പരമ്പരയില്‍ ആദ്യമായി 300 ല്‍ താഴെ ഓസ്‌ട്രേലിയയെ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും കളി മഴ കൊണ്ടുപോയി. അഞ്ചാം ഏകദിനത്തിന് മഴപ്പേടി കട്ടക്ക് ഏകദിനം നടക്കില്ല എന്ന് അസോസിയേഷന്‍ തന്നെ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അംപയര്‍മാരും മാച്ച് ഓഫീഷ്യല്‍സും ചേര്‍ന്ന് ഗ്രൗണ്ട് പരിശോധിച്ച് കളി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക