ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും ഇതുപോലെ ഭയമില്ലാതെ ബാറ്റ് ചെയ്യാണമെന്നും സച്ചിന്‍ ട്വീറ്റില്‍ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും ചെക്കന്‍ കൊള്ളാമെന്നും സെവാഗ് പറയുന്നു. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, മുന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയവരും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ കളിക്കാരനാണ് പൃഥ്വി ഷാ. 99 പന്തുകളില്‍ നിന്നാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. 15 ബൌണ്ടറികളായിരുന്നു ആ ഇന്നിംഗ്സില്‍ അടങ്ങിയിരുന്നത്. 1999 നവംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ വിരാറിലാണ് പൃഥ്വി ഷാ ജനിച്ചത്. മുംബൈക്ക് വേണ്ടി കളിക്കുന്ന പൃഥ്വി ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ താരമാണ്.