ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല; ജയിച്ചു കയറാന്‍ പുതിയ തന്ത്രവുമായി ബിസിസിഐ

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (11:53 IST)
ഓസീസ് പര്യടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല. ആവശ്യത്തിന് പരിശീലന മത്സരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലെ കളിയിൽ ഇന്ത്യൻ ടീം തോറ്റതെന്ന ആക്ഷേപം ശക്തമാണ്. അതിനിടയിലാണ് തിരക്കേറിയ മത്സര ഷെഡ്യൂളിന്റെ പേരില്‍ പരിശീലന മത്സരങ്ങള്‍ ബിസിസിഐ വേണ്ടെന്ന് വയ്ക്കുന്നത്.
 
എന്നാൽ, പരിശീലന മത്സരത്തിന് പകരമായി ബിസിസിഐ പുതിയ തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഓസീസ് പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ എ ടീം ന്യൂസിലന്‍ഡില്‍ പര്യടനം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിലൂടെ ടീമിന് ആവശ്യമായ മത്സരപരിചയം ലഭിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
 
ന്യൂസിലന്‍ഡിലേയും ഓസ്ട്രേലിയയിലേയും കാലാവസ്ഥയും, മത്സര സാഹചര്യങ്ങളും ഒരേ പോലെയായതിനാല്‍ ഈ നീക്കം കഠിനമായ ഓസീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫലപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍