നാല്‍പ്പത്തിയാറുകാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയും 29 അര്‍ദ്ധ സെഞ്ചുറിയുമടക്കം 8625 റണ്‍സാണ് ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 'കുറച്ച് ദിവസത്തേക്ക് കളി നിർത്തിവെച്ചു' എന്ന ഇൻസ്‌റ്റാഗ്രാം കുറിപ്പോടെ അദ്ദേഹം തന്നെ നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന ചിത്രം പങ്കിട്ടിട്ടുണ്ട്.