തോല്‍വിക്കു കാരണം മല്‍സരക്രമം

സെന്റ്‌ ലൂസിയ: അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്നതിന്‌ സമാനമാണ്‌ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മിക്കി ആര്‍തറുടെ അഭിപ്രായ പ്രകടനം. ലോകകപ്പിലെ നീണ്ട ഷെഡ്യൂള്‍ തങ്ങളുടെ പ്രകടനത്തെ ബാധിച്ചെന്നാണ്‌ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍റെ അഭിപ്രായം.

ലോകകപ്പ്‌ സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പുറത്താകലിന്‌ മല്‍സര പട്ടികയ്ക്കും ഒരുപരിധി വരെ പങ്ക്‌ ഉണ്ടെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍റെ വാദം. ലോകകപ്പിലെ തങ്ങളുടെ പ്രകടനം ചില സമയത്ത്‌ അത്ഭുത കരവും മറ്റു ചിലപ്പോള്‍ തീര്‍ത്തും മോശവും ആയിരുന്നെന്ന്‌ മിക്കി ആര്‍തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ കളിച്ചതിനു രണ്ടു ദിവസത്തിനു ശേഷം തന്നെ ദക്ഷീനാഫ്രിക്കയ്ക്ക്‌ സെമിയില്‍ ഏറ്റവും അക്തരായ ഓസീസിനെ നേരിടേണ്ടി വന്നതായും ആര്‍തര്‍ ചൂണ്ടി കാട്ടുന്നു. ഏഴു ദിവസം മുമ്പ്‌ ദക്ഷിണാഫ്രിക്കയെ നേരിട്ട ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിട്ടത്‌ വെള്ളിയാഴ്ചയെന്നത്‌ മതിയായ തയ്യാറെടുപ്പിന്‌ സമയം അനുവദിച്ചതായും മിക്കി ചൂണ്ടിക്കാട്ടുന്നു.

അതേ അമയം ദക്ഷിനാഫ്രിക്കയുടെ നിലവാര തകര്‍ച്ച്‌അയില്‍ ഗ്രെയിംസ്മിത്ത്‌ ഖേദിക്കുകയാണ്‌. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിട്ടും കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള ഒരു സ്പിന്നറുടെ അഭാവമാണ്‌ സ്മിത്തിനെ കുഴയ്ക്കുന്നത്‌.

2011 ലോകകപ്പിലേക്ക്‌ ഓസ്‌ട്രേലിയയുടേതും ശ്രീലങ്കയുടേതും പോലെ മാച്ച്‌ വിന്നറായ ഒരു സ്പിന്നറെ കണ്ടെത്തേണ്ടിയിരിക്കുന്നെന്ന്‌ സ്‌മിത്ത്‌ വ്യക്തമാക്കുന്നു. ലോകകപ്പ്‌ സെമിയില്‍ ഏഴു വിക്കറ്റിനാണ്‌ ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്‌.

വെബ്ദുനിയ വായിക്കുക