കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെയെ ലഭിക്കുകയുള്ളു: ലോകാരോഗ്യ സംഘടന

ശ്രീനു എസ്
ശനി, 5 സെപ്‌റ്റംബര്‍ 2020 (12:40 IST)
നിലവിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. നിരവധിപേര്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഫലം 50ശതമാനം മാത്രമേയുള്ളു. വാക്‌സിനുകള്‍ കൃത്യമായ ഫലമോ സുരക്ഷയോ നല്‍കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെയെ ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
 
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ സാവധാനം നടത്തിയാല്‍ മാത്രമേ ഫലപ്രാപ്തിയുള്ള വാക്‌സിന്‍ കിട്ടുകയുള്ളു. പരീക്ഷണവിവരങ്ങള്‍ എല്ലാരും പരസ്പരം കൈമാറുകയും താരതമ്യം ചെയ്യുകയും വേണമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടനയും ഗാവി വാക്‌സിന്‍ അലൈന്‍സും ചേര്‍ന്ന് കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article