ആശുപത്രികളിലെ സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ നിര്‍ദേശം

ശ്രീനു എസ്

വെള്ളി, 24 ജൂലൈ 2020 (13:01 IST)
ആശുപത്രികളില്‍ ഒ.പി സംവിധാനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആവശ്യമെങ്കില്‍ ടെലിമെഡിസിന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. അഡ്മിറ്റായ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളു. ഇക്കാര്യം ആശുപത്രി അധികൃതര്‍ ഉറപ്പാക്കണം. കൂട്ടിരിപ്പുകാര്‍ മാസ്‌ക്കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ഉപയോഗിക്കണം. അപകടങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍, മറ്റ് അടിയന്തര ചികിത്സകള്‍ എന്നിവയ്ക്ക് ആശുപത്രികള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും അറിയിച്ചു.
 
ആശുപത്രി ജീവനക്കാര്‍ മാസ്‌ക്(3 ലെയര്‍/എന്‍95), ഗ്ലൗസ്, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം. താലൂക്ക് ആശുപത്രികള്‍ക്ക് 200 ആന്റിജന്‍ കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കണം. ആവശ്യമെന്നു തോന്നിയാര്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് പരിശോധന നടത്തണം. പരിശോധനാ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ സൂക്ഷിക്കണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാരൊഴികെ മറ്റ് സന്ദര്‍ശകരെ അനുവിദിക്കാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍/ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ക്ക് പ്രത്യേക ഒ.പി സംവിധാനമൊരുക്കണം. കൃത്യമായ ഇടവേളകളില്‍ ആശുപത്രികള്‍ അണുവിമുക്തമാക്കണം. കോവിഡ് സംശയമുള്ള രോഗികള്‍ ആശുപത്രിയിലെത്തിയാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉടന്‍ വിവരമറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍