കൊവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധനവ്: മുംബൈയില്‍ 144 പ്രഖ്യാപിച്ചു

സുബിന്‍ ജോഷി

ബുധന്‍, 1 ജൂലൈ 2020 (14:09 IST)
കോവിഡ് -19 കേസുകളിൽ ഭയാനകമായ വർദ്ധനവ് ഉണ്ടായതോടെ മുംബൈ പൊലീസ് കമ്മീഷണർ പ്രാണായ അശോക് നഗരത്തിൽ 144 പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിൽ ഒന്നോ അതിലധികമോ വ്യക്തികളുടെ സാന്നിധ്യമോ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലോ നിരോധിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ഇത് ബാധകമാണ്.
 
ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ കോവിഡ് -19 വൈറസ് പടരാനുള്ള സാധ്യതയേറെയാണ്. ഗുരുതരമായ അപകടമാണ് അതുകൊണ്ട് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നഗരത്തില്‍ 144 പ്രഖ്യാപിക്കുകയാണ് - ഉത്തരവില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍