സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു, കൂടിയ നിരക്കുകൾ കൊവിഡ് കാലത്തേക്ക് മാത്രം

ബുധന്‍, 1 ജൂലൈ 2020 (11:52 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചുകൊണ്ടാണ് ബസ് ചാർജ് വർധന. നേരത്തെ അഞ്ചു കിലോമീറ്ററിന് 8 രൂപ എന്ന നിരക്കിലയിരുന്നു ബസ് ചാർജ് ഈടാക്കിയിരുന്നത്. ഇത് രണ്ടര കിലോമീറ്ററിന് എട്ട് രൂപ നിരക്കിലായിരിക്കും ഈടാക്കുക.
 
നേരത്തെ കൊവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചാർജ് വർധനക്ക് മന്ത്രിസഭ അംഗീകാരം നൽകി. കൊവിഡ് കാലത്ത് മാത്രമായിരിക്കും പുതിയ നിരക്കുകൾ ബാധകമാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍