ലോക് ഡൗൺ ലംഘിച്ച നടി പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 11 മെയ് 2020 (16:40 IST)
ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് നടി പൂനം പാണ്ഡേയ്ക്കെതിരെ കേസെടുത്തു. വ്യക്തമായ കാരണങ്ങൾ ഒന്നുമില്ലാതെ മുംബൈ മറൈൻ ഡ്രൈവിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നടിക്കെതിരെ മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് കേസെടുത്തത്.
 
ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 269,188 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറച്ചുനേരം സ്റ്റേഷനിൽ ഇരുത്തിയ ശേഷം താക്കീത് നൽകി വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍