രാജ്യത്ത് ഇതുവരെ 23 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ പാഴായതായി റിപ്പോർട്ട്

Webdunia
വെള്ളി, 19 മാര്‍ച്ച് 2021 (12:15 IST)
ഇന്ത്യയിൽ ഇതുവരെ 23 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ പാഴായതായി റിപ്പോർട്ട്. കേന്ദ്രം വിതരണം ചെയ്‌ത ഏഴ് കോടി വാക്‌സിന്‍ ഡോസുകളില്‍ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്തതിന്റെ 6.5 ശതമാനം വാക്‌സിന്‍ ഡോസുകള്‍ പാഴായെന്നാണ് റിപ്പോർട്ട്.
 
ഒരു കൊവിഷീൽ‌ഡ് വയൽ(കുപ്പി) ഉപയോഗിച്ച് 10 പേർക്ക് കുത്തിവെയ്‌ക്കാം, കൊവാക്‌സിനിൽ ഇത് 20 ആണ്. ഒരു വയലിലെ 0.5 മില്ലിയാണ് ഒരാള്‍ക്ക് കുത്തിവെക്കുന്നത്. ഒരിക്കല്‍ വയല്‍ പൊട്ടിച്ചാല്‍ അത് നാലു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ഇത്തരത്തിൽ നാല് മണിക്കൂറിനുള്ളിൽ വാക്‌സിൻ ഉപയോഗിച്ചില്ലെങ്കിൽ ബാക്കിയുള്ള വാക്‌സിൻ പാശായി പോകുന്നതാണ്. ഇങ്ങനെയാണ് 23 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ടിയിരുന്ന വാക്‌സിൻ പാഴായത്.
 
ഒരു വയലില്‍ ഒരു ഡോസ് എന്നത് പാക്കിങ്ങും മറ്റും മൂലം ചെലവേറിയതാവും. അതിനാലാണ് ഒരു വയലില്‍ 10 ഉം 20 ഉം ഡോസുകള്‍ ഉള്‍പ്പെടുത്തുന്നത്. എന്നാൽ ഗുണഭോക്താക്കളുടെ കുറവാണ് വാക്‌സിൻ പാഴായി പോകുന്നതിനിടയാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article