നീലഗിരിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപ പിഴ

ശ്രീനു എസ്
ഞായര്‍, 14 മാര്‍ച്ച് 2021 (12:34 IST)
തമിഴ്‌നാട് നീലഗിരിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപ പിഴ. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. നീലഗിരി ജില്ലാകളക്ടര്‍ ദിവ്യ ആണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യത്തെ ആളുകള്‍ നിസാരമായാണ് എടുക്കുന്നത്. കൊവിഡ് കഴിഞ്ഞുവെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. 
 
എന്നാല്‍ ഇത് കൊവിഡിന്റെ രണ്ടാം വരവാണെന്നും എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 695 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article