വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ വലുത്, കൂടുതല്‍ വിനാശകാരി; മുന്നറിയിപ്പുമായി ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗവേഷക

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (09:32 IST)
അടുത്ത മഹാമാരി കോവിഡ്-19 നേക്കാള്‍ വിനാശകാരി ആയിരിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാ സെനക്ക വാക്‌സിന്‍ നിര്‍മാതാക്കളില്‍ ഒരാളായ പ്രൊഫസര്‍ ദെയിം സാറാ ഗില്‍ബര്‍ട്ട്. ഭാവിയില്‍ വരാനിരിക്കുന്ന മഹാവ്യാധികളെല്ലാം കോവിഡിനേക്കാള്‍ അപകടകരവും മനുഷ്യരാശിക്ക് വെല്ലുവിളിയും ആയിരിക്കുമെന്ന് സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ചെറിയ രീതിയില്‍ മാത്രമേ ഫലപ്രദമാകൂ എന്നും സാറ ഗില്‍ബര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതുവരെ ജാഗ്രത തുടരണം. മനുഷ്യരാശിയെ ഒരു വൈറസ് വെല്ലുവിളിക്കുന്ന അവസാനത്തെ അനുഭവം ആയിരിക്കില്ല ഇത്. അടുത്തത് ഇതിനേക്കാള്‍ വലിയ വെല്ലുവിളിയായിരിക്കും. കൂടുതല്‍ മനുഷ്യ ജീവനുകള്‍ അപഹരിച്ചേക്കാം. മഹാവ്യാധികളെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടായിരിക്കണമെന്നും സാറാ ഗില്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍