അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല!

ശ്രീനു എസ്

വ്യാഴം, 10 ജൂണ്‍ 2021 (12:30 IST)
അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. എന്നാല്‍ ആറുവയസുമുതല്‍ 11വയസുവരെയുള്ള കുട്ടികള്‍ക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ മേല്‍ നോട്ടത്തില്‍ മാസ്‌ക് നല്‍കാണെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 
 
അതേസമയം 18വയസിനു താഴെ പ്രായമുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പാരസെറ്റമോള്‍ നല്‍കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍