സൗജന്യറേഷൻ വെട്ടിപ്പ്: 52 കേസുകൾ രജിസ്റ്റർ ചെയ്തു

ജോര്‍ജി സാം
തിങ്കള്‍, 6 ഏപ്രില്‍ 2020 (19:27 IST)
ലോക്ക് ഡൗൺ  കാലത്ത് പൊതുജനത്തിന് റേഷൻ കടകൾ വഴി സൗജന്യമായി  നൽകിവരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കത്തിൽ കുറവ് വരുത്തിയതുമായി ബന്ധപ്പെട്ട് 52 റേഷൻ കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പാണ് കേസെടുത്തത്.
 
സംസ്ഥാന വ്യാപകമായി ഇവർ നടത്തിയ പരിശോധനയിൽ പത്ത് കിലോ ധാന്യം നൽകുമ്പോൾ ഒരു കിലോയും പതിനഞ്ചു കിലോയിൽ ഒന്നര കിലോവരെയും തൂക്കക്കുറവുള്ളതായി കണ്ടെത്തി.
 
ഇതിനൊപ്പം അംഗീകൃത മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പന്ത്രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് അരലക്ഷം രൂപ പിഴയും ഈടാക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article