നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ഭക്ഷണപാനീയങ്ങൾ കാൻസറിന് കാരണമാകും, അറിയൂ !

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (12:28 IST)
പഴമക്കാർ പറയാറുണ്ട് നല്ല ഭക്ഷണമാണ് നല്ല മരുന്ന് എന്ന്. അത് അക്ഷരാർഥത്തിൽ ശരിയുമാണ്. അതുപോലെ തന്നെ നല്ലതല്ലാത്ത ഭക്ഷണ ശീലം നമ്മളെ നിത്യ രോഗികളാക്കി മാറ്റും, നാം നിത്യേന കഴിക്കുന്ന ഭക്ഷണസാധനങ്ങൾ എത്രത്തോളം ആരോഗ്യകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
നമ്മൾക്ക് ഏറെ ഇഷ്ടപ്പെട്ട ചില ഭക്ഷണ പാനീയങ്ങൾ ക്യാൻസറിന് കരണമാകും ഇതിൽ പ്രധാനമാണ് കടകളിൽനിന്നും വങ്ങുന് ബാർബിക്യു. കാര്‍സിനോജെന്‍സ് എന്ന അപകടകരമായ രാസ പദാർഥമാണ് ബാര്‍ബിക്യൂവിലൂടെ നാം അകത്താക്കുന്നത്. ഇറച്ചി കനലിൽ പുകയുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥമാണ് ഇത്. 
 
സോഡ കുടിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. സോഡയിൽ ആരോഗ്യത്തിന് ഗുണകരമായ യാതൊന്നും തന്നെ ഇല്ല. കാർബണും ക്രിത്രിമ മധുരവും നിറച്ച വെറുമൊരു പാനിയം മാത്രമാണ് സോഡ. മറ്റൊന്നാണ് പൊട്ടൊറ്റൊ ചിപ്സ്. ഉയർന്ന ചൂടിൽ കിഴങ്ങ് വറുക്കുമ്പോൾ ഉണ്ടാകുന്ന അക്രിലാമൈഡ് എന്ന രാസപദാർഥമാണ് അപകടകാരി  

അനുബന്ധ വാര്‍ത്തകള്‍

Next Article