കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിനായി കോട്ടയത്തെ 13 സ്വകാര്യ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (10:34 IST)
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് ജില്ലാ ഭരണകൂടം ഇതുവരെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 13 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. എല്ലാ കേന്ദ്രങ്ങളിലുമായി ആകെ 2140 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക.
 
ഇതില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ജൂണ്‍ 17 മുതലും മുട്ടമ്പലം വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലും അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജൂലൈ ഒന്നു മുതലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങളില്‍ നിലവില്‍ യഥാക്രമം 57ഉം 63ഉം 45ഉം രോഗികള്‍ വീതമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article