സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ശ്രീനു എസ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (19:11 IST)
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്‍ഗോഡ് 3, തൃശൂര്‍ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2346 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 212 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.22279 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പരിശോധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article