കേസുകൾ കുറയുമ്പോളും മരണ നിരക്ക് ഉയർന്ന് തന്നെ, ഇന്ത്യയിൽ കൊവിഡ് കവർന്നത് 3 ലക്ഷം ജീവനുകൾ

തിങ്കള്‍, 24 മെയ് 2021 (12:17 IST)
രാജ്യത്ത് പുതുതായി പുതുതായി  2,22,315 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങ‌ളായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,454 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മരണനിരക്ക് 4000ന് മുകളിലാകുന്നത്.
 
4454 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലെത്തി.നിലവില്‍ രോഗം മൂലം കൊവിഡ് ചികിത്സയിലുള്ളത് 27,20,716 പേരാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 19.60 കോടി പിന്നിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍