രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്; മരണം 4,454

ശ്രീനു എസ്

തിങ്കള്‍, 24 മെയ് 2021 (10:41 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 4,454 പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,67,52,447 ആയിട്ടുണ്ട്.
 
രാജ്യത്ത് കൊവിഡ് മൂലം ആകെ മരണസംഖ്യ 3,03,720 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രോഗം മൂലം കൊവിഡ് ചികിത്സയിലുള്ളത് 27,20,716 പേരാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 19.60 കോടി കഴിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍