കൊവിഡ് വ്യാപനം: ജനുവരി 31നകം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ജനുവരി 2022 (16:04 IST)
എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ വാക്‌സിനേഷന്‍ ജനുവരി 31 നകം നൂറ് ശതമാനത്തിലെത്തിക്കാന്‍ തീവ്രയത്‌ന പരിപാടി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
 
നിലവില്‍ ജില്ലയില്‍ 53 ശതമാനമാണ് കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക്. സമ്പൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിക്കുന്നതിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article