പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും

ശ്രീനു എസ്
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (10:41 IST)
വരും മാസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതര്‍ക്കിടയിലും കര്‍ശന റിവേഴ്‌സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നും ചികില്‍സാ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനില്‍കുമാര്‍. ശരാശരി 350 - 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി  
 
എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.  ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ദ്ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം . വ്യക്തിപരമായ നിലയില്‍ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസേഷന്‍ നടത്തുന്നതിലും മാസ്‌ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തരുത് എന്നും മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article