ഒരുമാസം കൊണ്ട് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സജ്ജം

ശ്രീനു എസ്
വെള്ളി, 27 നവം‌ബര്‍ 2020 (18:56 IST)
കൊവിഡ് വാക്സിന്‍ പുറത്തിറങ്ങിയാല്‍ ഓരുമാസം കൊണ്ട് ഡല്‍ഹിയിലെ എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍. പ്രതിരോധ കുത്തിവെപ്പ് ചുമതല വഹിക്കുന്ന ഓഫിസര്‍ സുരേഷ് സേത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനുള്ള സംവിധാനങ്ങള്‍ ഡല്‍ഹിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
മൈനസ് 15ഡിഗ്രി മുതല്‍ മെനസ് 25ഡിഗ്രി താപനിലയില്‍ വരെ വാക്സിന്‍ സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും കൂടാതെ കുട്ടികള്‍ക്ക് കുത്തിവെപ്പിനുള്ള 600 ശീതീകരണ കേന്ദ്രങ്ങളും 1800 ഔട്ട്റീച്ച് സൈറ്റുകളും ഉണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article