രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (12:05 IST)
രാജ്യത്ത് കൊവിഡ് വ്യറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഈ ഗണത്തിലുള്ള വൈറസ് സാന്നിധ്യം ഉള്ളതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
 
ദില്ലി ,മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിൽ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്. അതേസമയം തുടക്കത്തിൽ രോഗം പരത്തിയ വൈറസിനെതിരായ വാക്സീൻ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമെന്ന് വ്യക്തമല്ല.
 
രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 2 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article