രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, ചികിത്സയിലുള്ളത് 6 ലക്ഷത്തിന് താഴെ ആളുകൾ, രോഗമുക്തി നിരക്ക് 97 ശതമാനം

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (10:29 IST)
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6 ലക്ഷത്തിൽ താഴെ ആളുക‌ളാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
 
അതേസമയം മൂന്നാം കൊവിഡ് തരംഗം രണ്ടാം തരംഗത്തെ പോലെ മാരകമാകില്ലെന്ന് ഐസിഎംആർ റിപ്പോർട്ട് നൽകി. എങ്കിലും തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. മധ്യപ്രദേശ്,മഹാരാഷ്ട്ര,ഗുജറാത്ത്,കേരളം എന്നീ സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article