ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനയില്‍ ഒമിക്രോണിനെ തിരിച്ചറിയാന്‍ സാധിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 നവം‌ബര്‍ 2021 (14:26 IST)
രാജ്യത്ത് ഒമിക്രോണ്‍ സാനിധ്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനയില്‍ ഒമിക്രോണിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ആദ്ദേഹം പറഞ്ഞു. സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. 13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍