തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ ഇളവ് നല്കാന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. നേരത്തേ തിയേറ്ററുകളില്‍ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതി വേണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രോട്ടോക്കോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.