വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്

ശ്രീനു എസ്
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (17:32 IST)
വിവാഹ ചടങ്ങില്‍ പങ്കെടുത്ത 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ വധു ഉള്‍പ്പെടെ ഉള്ളവര്‍ക്കാണുരോഗം ബാധിച്ചത്. ഫോര്‍ട്ട് കൊച്ചി ഇരുപത്തേഴാം ഡിവിഷനില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
 
വിവാഹവുമായി ബന്ധപ്പെട്ട രണ്ട് പ്രത്യേക ചടങ്ങുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഫോര്‍ട്ട് കൊച്ചി ജൂബിലി മന്ദിരം ഹാളില്‍ മനസ്സമ്മത ചടങ് നടന്നിരുന്നു. ഇതുകൂടാതെ തിങ്കളാഴ്ച നടന്ന വിവാഹ സത്കാരവും ഉണ്ടായിരുന്നു. ഇതില്‍ രണ്ടിലും പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ ഉണ്ടായത്. രോഗം ബാധിച്ചക്കവരില്‍ ഒരു വയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
 
വിവാഹ രജിസ്റ്റര്‍ പ്രകാരം അമ്പത്തി മൂന്നു പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ നൂറിലേറെ പേര് പങ്കെടുത്തു എന്നാണ് വിവരം ഫോര്‍ട്ട് കൊച്ചി ഇരുപത്തിയേഴാം ഡിവിഷനിലെ പതിനേഴു പേര്‍ക്കും മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരാണ് ബാക്കി ആറു പേര്‍. സംഭവം പ്രദേശത്ത് ആശങ്ക ഉളവാക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article