കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് പുറത്തുവിട്ട് ഐഎംഎ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 24 ഡോക്ടര്‍മാരാണ് കേരളത്തില്‍ മാത്രം മരണപ്പെട്ടത്. ഒരാഴ്ചക്കിടെയാണ് 19 ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ജൂണ്‍ അഞ്ചുവരെ മാത്രം അഞ്ചുപേരാണ് മരിച്ചിട്ടുണ്ടായിരുന്നത്.