പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം: രണ്ട് ഡിഎഫ്ഒ മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി

ശ്രീനു എസ്

ശനി, 12 ജൂണ്‍ 2021 (13:08 IST)
പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനേയും കോതമംഗലം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജു വര്‍ഗീസിനേയും പ്രത്യേകമായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടി.
 
മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ  വനം വിജിലന്‍സ് നിയമിച്ചിരുന്നു. ഇതില്‍  കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം മേഖലകളില്‍ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കന്ന കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്. 
 
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വര്‍ഗീസിനെ നിയോഗിച്ചിരിക്കുന്നത്.കോഴിക്കോട് കണ്‍സര്‍വേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം. വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സ്വന്തം ജില്ലകളില്‍ അന്വേഷണം വരാത്ത വിധത്തില്‍ മേഖലകള്‍ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍