സംസ്ഥാനത്ത് 11755 പേര്‍ക്ക് കൂടി കോവിഡ്, 7570 പേര്‍ രോഗമുക്‍തരായി

ദേവപ്രിയ കാങ്ങാട്ടില്‍
ശനി, 10 ഒക്‌ടോബര്‍ 2020 (18:56 IST)
സംസ്ഥാനത്ത് 11755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണിത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേര്‍ രോഗമുക്‍തരായി.
 
ശനിയാഴ്‌ച 23 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. പോസിറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച് ഇങ്ങനെയാണ്: കോഴിക്കോട് 1324, പാലക്കാട് 677, ആലപ്പുഴ 843, പത്തനംതിട്ട 348, തിരുവനന്തപുരം 1310, കോട്ടയം 523, ഇടുക്കി 139, കാസര്‍കോട് 539, തൃശൂര്‍ 1208, എറണാകുളം 1191, മലപ്പുറം 1632, കണ്ണൂര്‍ 727, വയനാട് 187, കൊല്ലം 1107.
 
പരിശോധനയുടെ എണ്ണം കൂട്ടിയെന്നും കൂടുതല്‍ പേര്‍ പോസിറ്റീവാകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article