ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾ‌ക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (17:50 IST)
എല്ലാ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കും വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.  
 
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നൽകണമെന്നാണ് ഐഎംഎയുടെ ആവശ്യം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷിയെ പറ്റി ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ കൃത്യമായ മുന്നൊരിക്കം ആവശ്യമാണെന്നും ഐഎംഎ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article