കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്തതില്‍ 1483 മരണവും ചൈനയിലാണ്.
കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം അരലക്ഷം കടന്നു. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഹുബെയിലെ മരണസംഖ്യ ഉയര്‍ന്നതോടെയാണ് കൊറോണ വൈറസ് ബാധയില്‍ വീണ്ടും വലിയ ആശങ്ക ഉടലെടുക്കുന്നത്. ഹുബെയില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു.