മുംബൈയില്‍ മെയ് 17 വരെ 144 പ്രഖ്യാപിച്ചു

സുബിന്‍ ജോഷി

ചൊവ്വ, 5 മെയ് 2020 (11:15 IST)
കൊവിഡ് ബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ മെയ് 17വരെ 144പ്രഖ്യാപിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നാലോ അതില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി എട്ടു മണി മുതല്‍ രാവിലെ ഏഴു മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14,000 കടന്നു. പുതുതായി 711 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 35 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മുംബൈയില്‍ 510 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
 
42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ധാരാവിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍